Connect with us

Kerala

കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി റോഡിലേക്ക് മറിഞ്ഞു

കെ പി റോഡില്‍ സെന്‍ട്രല്‍ ജങ്ഷന് കിഴക്കായിരുന്നു അപകടം

Published

|

Last Updated

അടൂര്‍| കാറമായി കൂട്ടിയിടിച്ചു നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി റോഡിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന പുതുശ്ശേരിഭാഗം കിളിയറ കുന്നുംപുറത്ത് റിനു (42), കാറില്‍ യാത്ര ചെയ്ത കുളക്കട ദിനു ഭവനില്‍ ദിവ്യ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ പി റോഡില്‍ സെന്‍ട്രല്‍ ജങ്ഷന് കിഴക്കായിരുന്നു അപകടം. ഏഴംകുളം പഞ്ചായത്ത് പ്രദേശത്ത് വിതരണം ചെയ്യാനായി കുടിവെള്ളവുമായി പോയ ടിപ്പര്‍ ലോറിയും അടൂര്‍ ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ലോറി ഒരു വശത്തേക്ക് മറിഞ്ഞു. ഫയര്‍ ഫോഴ്‌സ് എത്തി റോഡിന് കുറുകെ കിടന്ന കാര്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.