National
മധ്യപ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു
. ഗുരുതരമായി പരുക്കേറ്റ സഹപൈലറ്റ് അന്‍ഷുല്‍ യാദവിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭോപ്പാല്‍ | മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് ഗുരുതരായി പരുക്കേറ്റു. ക്യാപ്റ്റന്‍ വിശാല്‍ യാദവ് (30) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സഹപൈലറ്റ് അന്‍ഷുല്‍ യാദവിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭോപ്പാലില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ രേവ ജില്ലയിലെ ഉമ്രി ഗ്രാമത്തിലാണ് പരിശീലന വിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 നാണ് അപകടം.
പരിശീലന പറക്കലിനിടെ രേവയിലെ ക്ഷേത്രത്തിന്റെ മുകളിലേക്ക് വിമാനം വന്നിടിക്കുകയായിരുന്നു. അപകടം സംഭവിച്ചത്.
മോശം കാലാവസ്ഥയും പ്രദേശത്ത് നിലനില്‍ക്കുന്ന മൂടല്‍മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.







