Connect with us

National

ഗ്രേറ്റര്‍ നോയിഡയില്‍ ട്രെയിനി ഡോക്ടര്‍ 21ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

മഥുര സ്വദേശിയായ ശിവയാണ്(29) മരിച്ചത്.

Published

|

Last Updated

ഗ്രേറ്റര്‍ നോയിഡ|ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ട്രെയിനി ഡോക്ടര്‍ 21ാം നിലയില്‍ നിന്നും ചാടി മരിച്ചു. മഥുര സ്വദേശിയായ ശിവയാണ്(29) മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാള്‍ ഗൗര്‍ സിറ്റി 14ാം അവന്യൂവിലുള്ള ഒരു റസിഡന്‍ഷ്യല്‍ ടവറിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഞായറാഴ്ചയാണ് ശിവ ഗ്രേറ്റര്‍ നോയിഡയിലെത്തുന്നത്. ഗൗര്‍ സിറ്റി 2ല്‍ സഹോദരിയെ കാണാന്‍ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു. ശിവ ഉച്ചയോടെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങി ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. 2015 ലെ എംബിബിഎസ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു. 2020ല്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് ശിവക്ക് ചില മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശീലനം നിര്‍ത്തിവയ്ക്കുകയായിരുന്നെന്ന് കുടുംബം അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest