Connect with us

Ongoing News

ഉള്ളൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍; നാട്ടുകാര്‍ പരാതി നല്‍കി

പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം ഉള്ളൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടില്‍ കണ്ടെത്തിയത്. ഉള്ളൂരില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. മെഡിക്കല്‍ കോളജ് പോലീസില്‍ നാട്ടുകാര്‍ പരാതി നല്‍കി.

ഇവിടെ ഉണ്ടായിരുന്ന പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി.

 

Latest