Connect with us

International

മിസിസിപ്പിയില്‍ ചുഴലിക്കാറ്റ്; 23 പേര്‍ മരിച്ചു

നിരവധി പേര്‍ക്ക് പരുക്കേറ്റതായും നാലു പേരെ കാണാനില്ലെന്നും ഏജന്‍സി

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കന്‍ സംസ്ഥാനമായ മിസ്സിസിപ്പിയിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ 23 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാനില്ലെന്നും മിസിസിപ്പി ദുരന്ത നിവാരണ ഏജന്‍സി (മെമ) അറിയിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.


ചുഴലിക്കാറ്റിനെ തുടർന്ന് പ്രദേശത്തെ വീടുകൾ ഉൾപ്പെടെയുള്ള നിരവധി കെട്ടിടങ്ങൾ പാടെ തകർന്നു. വൃക്ഷങ്ങൾ കടപുഴകുകയും വാഹനങ്ങൾ പറന്നുപോകുകയും ചെയ്തു. പ്രദേശത്ത് താമസിക്കുന്നവർക്ക് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രി മിസിസിപ്പിയുടെ ഭാഗമായ സിൽവർ സിറ്റിയിലും റോളിംഗ് ഫോർകിലുമാണ് കാറ്റ് സംഹാര താണ്ഡവമാടിയത്. പ്രദേശത്തെ വൈദ്യുതി ബന്ധം ഉൾപ്പെടെയുള്ളവ പാടെ തകർന്നിരിക്കുകയാണ്.

Latest