Kerala
മലപ്പുറത്ത് കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം
കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം| കൊണ്ടോട്ടിയില്‍ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ
അബദ്ധത്തില്‍ അതിലെ കടല കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ കുന്നുംപുറം കാരാട്ടാലുങ്ങല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
Content Highlights:
A three-year-old boy died in Kondotty after a peanut got stuck in his throat while eating a snack. The deceased was identified as Muhammad Rizan, son of Munir from Kunnumpuram. Though he was rushed to a nearby hospital immediately after experiencing breathing difficulties, his life could not be saved.



