Kerala
വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ഇന്ന്
ദീപം കൊളുത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു
കോഴിക്കോട് | ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്. ദീപം കൊളുത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.
തിന്മയുടെ ഇരുളിന്‍ മേല്‍ നന്മയുടെ വെളിച്ചം വിജയം നേടുന്നതിന്റെ ആഘോഷമാണ് ദീപാവലി. ദീപാവലിക്കു പിന്നില്‍ ഐതിഹ്യങ്ങള്‍ പലതുണ്ട്. കുടുംബങ്ങള്‍ ഒത്തുചേരുന്നതിനും പരസ്പരം മധുരം പങ്കിടുന്നതിനുമൊക്കെയുള്ള അവസരമാണ് ദീപാവലി.
വീടുകളിലും സ്ഥാപനങ്ങളിലും മണ്‍ചിരാതുകളില്‍ പ്രകാശത്തിന്റെ പ്രഭാപൂരം സൃഷ്ടിക്കുമ്പോള്‍ മനസ്സുകളില്‍ പ്രതീക്ഷയുടെ പ്രകാശമാണ് പകരുന്നത്. രാജ്യത്തു മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ആഘോഷമെന്ന നിലയിലാണ് ദീപാവലിയുടെ പ്രാധാന്യം. കടുത്ത വായുമലിനീകരണം നേരിടുന്നതിനാല്‍ ഡല്‍ഹിയില്‍ ഇത്തവണ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.