Connect with us

Kerala

മൃഗശാല സൂപ്പര്‍വൈസറെ കടുവ ആക്രമിച്ചു

വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ കയ്യിട്ട് ആക്രമിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | മൃഗശാലയില്‍ കടുവ ജീവനക്കാരെ ആക്രമിച്ചു. തിരുവനന്തപുരം മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ കയ്യിട്ട് ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ആറു തുന്നലുണ്ട്. ആദ്യം ജനറല്‍ ആശുപത്രിയിലെഎത്തിച്ച രാമചന്ദ്രനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അപ്രതീഷിതമായി ഇരുമ്പ് കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ കയ്യിട്ട് കടുവ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.

Latest