Connect with us

Ongoing News

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവര്‍ക്ക് വിദ്യാര്‍ഥിനി അമ്മയുടെ 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു നല്‍കി

സ്വര്‍ണം തട്ടിയെടുത്ത തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജന്‍ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയുവാക്കള്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനി അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു നല്‍കി. പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്നു 12 പവന്‍ തട്ടിയെടുത്ത യുവാക്കള്‍ ഒടുവില്‍ പിടിയിലായി. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജന്‍ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സ്വദേശിനിയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയില്‍ നിന്നാണ് യുവാക്കള്‍ പന്ത്രണ്ടു പവന്‍ സ്വര്‍ണം തട്ടിയെടുത്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് യുവാക്കള്‍ പണം ആവശ്യപ്പെടുക പതിവായിരുന്നു. പണത്തിനു പകരമാണ് പെണ്‍കുട്ടി അമ്മയുടെ സ്വര്‍ണം ആരുമറിയാതെ എടുത്ത് യുവാക്കള്‍ക്ക് നല്‍കിയത്. സ്വര്‍ണം വിറ്റും പണയപ്പെടുത്തിയും പ്രതികള്‍ ബൈക്ക്, ടെലിവിഷന്‍ തുടങ്ങിയവ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയെ പോലീസ് എറണാകുളത്ത് നിന്ന് കണ്ടെത്തി. സ്ഥലം കാണാനായാണ് വീട് വിട്ടിറങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വീട്ടില്‍ നിന്ന് സ്വര്‍ണം ഏടുത്ത വിവരം പുറത്തുവന്നത്. അപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest