Connect with us

Editors Pick

ഏറ്റവും വന വിസ്തൃതിയുള്ള അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ...

വൈവിധ്യമാർന്ന ഉഷ്ണമേഖലക്കും ഈർപ്പം ഉള്ളതും വരണ്ട ഇലപൊഴിയും വനങ്ങൾക്കും പേരുകേട്ട സംസ്ഥാനമാണ് മധ്യപ്രദേശ്.

Published

|

Last Updated

ന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2023ലെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള അഞ്ച് സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മധ്യപ്രദേശ്

ഐ എസ് എഫ് ആർ റിപ്പോർട്ട് പ്രകാരം മധ്യപ്രദേശിന് 77,073 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയുണ്ട്. വൈവിധ്യമാർന്ന ഉഷ്ണമേഖലക്കും ഈർപ്പം ഉള്ളതും വരണ്ട ഇലപൊഴിയും വനങ്ങൾക്കും പേരുകേട്ട സംസ്ഥാനമാണ് മധ്യപ്രദേശ്. കൻഹ ബന്ധവുഗഡ് തുടങ്ങിയ ദേശീയ ഉദ്യാനങ്ങളും റിസർവുകളും ഇവിടെയുണ്ട്.

അരുണാചൽ പ്രദേശ്

65,882 ചതുരശ്ര കിലോമീറ്റർ ആണ് ഇവിടുത്തെ വനവിസ്തൃതി. ഉഷ്ണ മേഖല മഴക്കാടുകൾ മുതൽ സബ് ആൽപൈൻ വനങ്ങൾ വരെ ഇവിടെയുണ്ട്. നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെ.

ഛത്തീസ്ഗഡ്

55,812 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ് ഛത്തീസ്ഗഡിൽ ഉള്ളത്. ഉഷ്ണമേഖല മഴക്കാടുകൾക്കും വരണ്ട് ഇല പൊഴിയുന്ന വനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കാങ്കർ ഘാട്ടി ദേശീയോദ്യാനങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഒഡീഷ

52,186 ചതുരശ്ര കിലോമീറ്റർ വന മേഖലയാണ് ഒഡീഷയിൽ ഉള്ളത്.സിംലിപാൽ ഭീതാർകണിക ദേശീയോദ്യാനങ്ങൾ ഉൾപ്പെടെയുള്ള ഇടതൂർന്ന വനങ്ങൾക്കും മുളക്കാടുകൾക്കും പ്രശസ്തമാണ് ഇവിടം.

മഹാരാഷ്ട്ര

50,798 ചതുരശ്ര കിലോമീറ്റർ വനമാണ് മഹാരാഷ്ട്രയിൽ ഉള്ളത്.തഡോബാ അന്താരി ബെഞ്ച് കടുവ സംരക്ഷണകേന്ദ്രങ്ങൾ ഉൾപ്പെടെ ഉഷ്ണമേഖല ഇലപൊഴിയും കാടുകളും കണ്ടൽക്കാടുകളും ഇവിടെയുണ്ട്.

ഇവയെ കൂടാതെ കർണാടകയിലും ആന്ധ്രപ്രദേശിലും അസമിലും തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലും ആണ് വന വിസ്തൃതി കൂടുതലുള്ളത്.

---- facebook comment plugin here -----

Latest