Connect with us

Eranakulam

നവകേരള സദസ് നടക്കാനിരിക്കെ തൃക്കാക്കരയില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്നും നാളെയുമായി നവകേരള സദസ് നടക്കുന്നത്.

Published

|

Last Updated

കൊച്ചി|തൃക്കാക്കരയില്‍ നവകേരള സദസ് നടക്കാനിരിക്കെ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് കരുതല്‍ തടങ്കലില്‍. പി.എ സുജിത്, സിന്റോ, ജിപ്സണ്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുക. എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്നും നാളെയുമായി നവകേരള സദസ് നടക്കുന്നത്.

പ്രദേശത്ത് വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വലിയ രീതിയിലുള്ള പ്രതിഷേധം കണക്കിലെടുത്താണ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുനിസിപ്പാലിറ്റിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. പരിപാടിക്ക് ശേഷമേ ഇവരെ വിട്ടയക്കുകയുള്ളൂവെന്ന്  പോലീസ് പറഞ്ഞു.