Connect with us

Kerala

വല്യുപ്പ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

പിക്കപ്പ് വാന്‍ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് വാഹനത്തിനടിയില്‍ പെടുകയായിരുന്നു.

Published

|

Last Updated

മലപ്പുറം| വല്യുപ്പ ഓടിച്ച വാഹനത്തിനടിയില്‍പ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം. ചേലക്കോട് സ്വദേശി അഫീഫ് ലബീബ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനാന്‍ ആണ് മരിച്ചത്.

പിക്കപ്പ് വാന്‍ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് വാഹനത്തിനടിയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest