Connect with us

National

കശ്മീരില്‍ ആയുധങ്ങളുമായി മൂന്ന് ഭീകരര്‍ പിടിയില്‍

ശ്രീനഗറിലെ ഷാല്‍തെങ്ങില്‍ പരിശോധനയ്ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആയുധങ്ങളുമായി മൂന്ന് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ഷാല്‍തെങ്ങില്‍ പരിശോധനയ്ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. ഇവരുടെ വാഹനത്തില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

മൂന്ന് എകെ റൈഫിളുകള്‍, രണ്ട് പിസ്റ്റളുകള്‍, 9 മാഗസിനുകള്‍ എന്നിവ കണ്ടെടുത്തതായി കശ്മീര്‍ സോണ്‍ പൊലീസ് ട്വിറ്റ് ചെയ്തു.