Connect with us

Kerala

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു

കഴിഞ്ഞ ദിവസം കുട്ടികള്‍ വീടിന് ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് വിവിധയിടങ്ങളിലായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു. കൊണ്ടോട്ടിയിലെ കരിപ്പൂര്‍ കുമ്മിണിപറമ്പ് സ്വദേശി അഖിലിനും, വളാഞ്ചേരി സ്വദേശികളായ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് സൂര്യാതപമേറ്റത്.

കഴിഞ്ഞ ദിവസം കുട്ടികള്‍ വീടിന് ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.  മൂന്ന് വയസുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറില്‍ സൂര്യാതപമേറ്റത്. വയറില്‍ കുമിളകള്‍ വന്ന നിലയിലാണ് പാടുകള്‍. തുടര്‍ന്ന് അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest