Kuwait
കുവൈത്തില്‍ ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി
തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വിവാഹ ആഘോഷങ്ങള്‍, കലാപ്രകടനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒത്തുചേരലിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോഴും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.