Connect with us

Editors Pick

വാട്സാപ്പിൽ ഫ്ലോട്ടിംഗ് നോട്ടിഫിക്കേഷൻ ഫീച്ചർ വരുന്നു; മൾട്ടി ടാസ്കിംഗ് ഇനി കൂടുതൽ എളുപ്പം

പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് വാട്സാപ്പ് ആപ്പ് പൂർണ്ണമായും തുറക്കാതെ തന്നെ മെസേജുകൾക്ക് മറുപടി നൽകാൻ സാധിക്കും.

Published

|

Last Updated

ന്യൂഡൽഹി | വാട്സാപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫ്ലോട്ടിംഗ് നോട്ടിഫിക്കേഷൻ ഫീച്ചർ പരീക്ഷിക്കുന്നു. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ വേർഷനുകളിൽ ലഭ്യമായിത്തുടങ്ങിയ ഈ ഫീച്ചർ ചാറ്റിംഗ് കൂടുതൽ വേഗത്തിലാക്കാനും ലളിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ആൻഡ്രോയിഡ് 10 മുതൽ ലഭ്യമായ ബബിൾ നോട്ടിഫിക്കേഷൻ സംവിധാനത്തിന്റെ മാതൃകയിലാണ് വാട്സാപ്പ് ഈ മാറ്റം കൊണ്ടുവരുന്നത്.

പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് വാട്സാപ്പ് ആപ്പ് പൂർണ്ണമായും തുറക്കാതെ തന്നെ മെസേജുകൾക്ക് മറുപടി നൽകാൻ സാധിക്കും. ഫോൺ സ്ക്രീനിൽ ഫ്ലോട്ടിംഗ് ബബിൾ രൂപത്തിൽ നോട്ടിഫിക്കേഷനുകൾ പ്രത്യക്ഷപ്പെടും. ഇതിൽ കോൺടാക്റ്റുകളുടെ പ്രൊഫൈൽ ചിത്രവും വാട്സാപ്പ് ഐക്കണും ഉണ്ടായിരിക്കും. ഈ ബബിളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ചെറിയൊരു ചാറ്റ് വിൻഡോ തുറന്നുവരികയും അവിടെ നിന്ന് തന്നെ സന്ദേശങ്ങൾ വായിക്കാനും മറുപടി അയക്കാനും സാധിക്കും.

മൾട്ടി ടാസ്കിംഗിന് ഏറെ സഹായകമാകുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ഉദാഹരണത്തിന് ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴോ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴോ നിലവിലെ വിൻഡോയിൽ നിന്ന് മാറാതെ തന്നെ സന്ദേശങ്ങൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. ഒരേസമയം ഒന്നിലധികം ചാറ്റുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഈ ഫീച്ചർ വലിയ ആശ്വാസമാകും.

ഡബ്ല്യു എ ബീറ്റാ ഇൻഫോ ആണ് വാട്സാപ്പിന്റെ ഈ പുതിയ നീക്കം പുറത്തുവിട്ടത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് എന്ന് ഔദ്യോഗികമായി പുറത്തിറക്കുമെന്ന കാര്യത്തിൽ മെറ്റ വ്യക്തത വരുത്തിയിട്ടില്ല.

Summary

WhatsApp is exploring a new floating notification bubble feature for its Android users to facilitate faster and more efficient messaging. This feature allows users to view and respond to chats through a small floating interface without switching away from their current application. Currently in the beta testing phase, it aims to significantly improve multitasking capabilities for millions of users worldwide.

Latest