Connect with us

Kerala

തൃശൂര്‍ പൂരം ആന എഴുന്നള്ളത്ത്; കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി

തൃശൂര്‍ സ്വദേശിയായ വെങ്കിടാചലം എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ മറുപടി.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹരജിയില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയില്ല. തൃശൂര്‍ സ്വദേശിയായ വെങ്കിടാചലം എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ മറുപടി. ചൂട് കൂടിയത് കണക്കിലെടുത്ത് ആന എഴുന്നെള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

മുന്‍പ് ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. അതുകൊണ്ടു ഇത്തരം നിലപാടുകളിലേക്ക് പോകാന്‍ സാങ്കേതികമായി കോടതിയ്ക്ക് തടസങ്ങളുണ്ട്.

അതേസമയം, തൃശൂര്‍ പൂരം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി നടത്താനാണ് നിലവിലെ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കാനും കുടമാറ്റം 15 മിനിട്ട് മാത്രമായി ചുരുക്കാനും യോഗത്തില്‍ തീരുമാനമായി. 15 ആനകള്‍ ഇരുവിഭാഗങ്ങളിലും അണിനിരക്കും. ഇലഞ്ഞിത്തറ മേളം, ആന എഴുന്നള്ളത്ത് എന്നിവ ആചാരത്തിന്റെ ഭാഗമാണെന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

 

 

Latest