Connect with us

Kerala

പന്തീരാങ്കാവ് ജ്വല്ലറിയില്‍ നിന്ന് 17 ഗ്രാം സ്വർണ്ണവുമായി യുവാവ് മുങ്ങി

ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന നാല് വളകളാണ് മോഷ്ടിച്ചത്.

Published

|

Last Updated

കോഴിക്കോട്| പന്തീരാങ്കാവ് അങ്ങാടിയിലെ ഫാഷന്‍ ജ്വല്ലറിയില്‍ സ്വര്‍ണ്ണവളകള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് 17 ഗ്രാം സ്വര്‍ണ്ണവുമായി കടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന നാല് വളകളാണ് മോഷ്ടിച്ചത്.

മാസ്‌ക് ധരിച്ചെത്തിയ യുവാവ് വളകള്‍ കാണാന്‍ ആവശ്യപ്പെടുകയും, ലഭിച്ച വളകള്‍ മൊബൈലില്‍ വീഡിയോ കോള്‍ വഴി മറ്റൊരാള്‍ക്ക് കാണിച്ചുകൊടുക്കുകയുംചെയ്തു. കടയുടമയുടെ ശ്രദ്ധ മാറിയ നിമിഷം വളകളുമായി യുവാവ് പുറത്തേക്ക് ഓടുകയായിരുന്നു.

ജ്വല്ലറിക്ക് പുറത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇയാള്‍ ചാടിക്കയറി. നമ്പര്‍ പ്ലേറ്റില്ലാത്ത ഈ വാഹനത്തില്‍ പന്തീരാങ്കാവ് ബൈപ്പാസ് വഴിയാണ് മോഷ്ടാക്കള്‍ അതിവേഗം രക്ഷപ്പെട്ടത്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest