Connect with us

Kerala

കനത്ത ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

കനത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനമാകെ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയത്.

Published

|

Last Updated

കൊച്ചി| കടുത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്.

കനത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനമാകെ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയത്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയില്‍ താപനില കുറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest