Kerala
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യുവില്‍ ചികിത്സയിലായിരുന്നു സതീശന്‍.
തൃശൂര്‍| മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശന്‍.
ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15ആയി. ദുരന്തത്തില്‍ പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മൂന്ന് പേരാണുള്ളത്. ഇവരെ കൂടാതെ മറ്റു ആറു പേര്‍ കൂടി ചികിത്സയിലുണ്ട്. അവര്‍ ഇന്ന് തന്നെ ആശുപത്രി വിട്ടേക്കും.
വെടിക്കെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 13 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ടായിരുന്ന ആളാണ് സതീശന്‍. 2024ല്‍ തൃശൂര്‍ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്.




