Connect with us

Eduline

ഡിഫൻസിലാകാം എം ടെക്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണാവകാശമുള്ള കൽപ്പിത സർവകാലാശാലയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി

Published

|

Last Updated

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണാവകാശമുള്ള കൽപ്പിത സർവകലാശാലയായ പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി(ഡി ഐ എ ടി)യിൽ എം ടെക് പ്രവേശനം നേടാൻ അവസരമൊരുങ്ങുന്നു. സ്പോൺസേഡ്, സെൽഫ് ഫിനാൻസ്, ഗേറ്റ് കാറ്റഗറികളിലായാണ് തിരഞ്ഞെടുക്കുക.

ഫുൾടൈം എം ടെക്

സെൽഫ് ഫിനാൻസ്ഡ് കാറ്റഗറിയിലാണ് പ്രവേശനം. ഏതെങ്കിലും സ്‌കോളർഷിപ്പിനോ അസ്സിസ്റ്റന്റ് സ്ഷിപ്പിനോ ഈ കാറ്റഗറിക്കാർക്ക് അർഹതയുണ്ടാകില്ല.

വിഷയങ്ങൾ

കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)

എയ്റോസ്പേസ് എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ: ഗൈഡഡ് മിസൈൽസ്, യു എ വി എസ്),

മെക്കാനിക്കൽ എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ: മറൈൻ എൻജിനീയറിംഗ്, എ സി വി, മെക്കാനിക്കൽ സിസ്റ്റം ഡിസൈൻ)

ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ: റഡാർ കമ്മ്യൂണിക്കേഷൻ, ഡിഫൻസ് ആൻഡ് സ്‌പെയ്സ് ഇലക്ട്രോണിക്സ്, സിഗ്‌നൽ പ്രൊസസിംഗ് ആൻഡ് എ ഐ, വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റം, സെമികണ്ടക്ടർ ചിപ്പ് ഡിസൈൻ, ഹാർഡ്‌വെയർ സെക്യൂരിറ്റി ആൻഡ് ക്രിപ്‌റ്റോളജി)

സെൻസർ ടെക്‌നോളജി/ലേസർ ആൻഡ് ഇലക്ട്രോ ഒപ്റ്റിക്‌സ്, മോഡലിംഗ് ആൻഡ് സിമുലേഷൻ, മെറ്റീരിയൽസ് എൻജിനീയറിംഗ്, ഡാറ്റാ സയൻസ്, ക്വാണ്ടം കന്പ്യൂട്ടിംഗ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഓട്ടോമേഷൻ റോബോട്ടിക്‌സ്, നാനോ സയൻസ് ആൻഡ് ടെക്‌നോളജി, സൈബർ സെക്യൂരിറ്റി ആൻഡ് റിന്യൂവബിൾ എനർജി.

യോഗ്യത

അനുബന്ധ വിഷയത്തിൽ 55 ശതമാനം മാർക്ക്/ ആറ് സി ജി പി എ ഗ്രേഡോടെ ബിരുദമാണ് കുറഞ്ഞ യോഗ്യത. ഏഴാം സെമസ്റ്റർവരെ ഒരു വിഷയത്തിലും തോറ്റവരാകരുത്.

തിരഞ്ഞെടുപ്പ്

ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി നടത്തുന്ന എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂറാണ് പരീക്ഷ. ബി ഇ/ബി ടെക് സിലബസിന്റെ അടിസ്ഥാനത്തിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ശരിയുത്തരത്തിന് ഒരു മാർക്ക് ലഭിക്കും. 2026-27 അക്കാദമിക് വർഷത്തേക്ക് മാത്രമാണ് മെറിറ്റ് ലിസ്റ്റിന് അംഗീകാരമുള്ളത്.

കോഴ്സ് ഫീസ്

എം ടെക് (വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, സെമി കണ്ടക്ടർ ആൻഡ് ചിപ്പ് ഡിസൈൻ) പ്രോഗ്രാമിന് ഒരു സെമസ്റ്ററിന് 80,000 രൂപയാണ് ഫീസ്. മറ്റ് പ്രോഗ്രാമുകൾക്ക് ഒരു സെമസ്റ്ററിന് 50,000 രൂപയാണ് കോഴ്സ്ഫീസ്.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡി ആർ ഡി ഒ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിൽ ക്യാമ്പസ് പ്ലേസ്‌മെന്റിന് അവസരമുണ്ടാകും. യോഗ്യതക്ക് പുറമേ ഗേറ്റ് സ്‌കോറുള്ളവർക്ക് എ ഐ സി ടി ഇ പി ജി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ദേശീയതലത്തിൽ നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിംഗ് (സി സി എം ടി 2026) വഴിയായിരിക്കും ഗേറ്റ് സ്‌കോറുള്ള വിദ്യാർഥികളുടെ പ്രവേശനം. ഒരാൾക്ക് അഞ്ച് പ്രോഗ്രാമിലേക്ക് വരെ അപേക്ഷിക്കാം.

അപേക്ഷ

വെബ്‌സൈറ്റിലുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക, അപേക്ഷാഫീസ് രസീത്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യുകയും mtech_admissions@ diat.ac.in എന്ന ഇമെയിൽ ഐ ഡിയിലേക്ക് അയക്കുകയും വേണം. എഴുത്തുപരീക്ഷക്ക് മുന്പ് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട വകുപ്പിൽ സമർപ്പിക്കണം.

രണ്ട് ഘട്ടമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30. ആദ്യഘട്ട പ്രവേശന പരീക്ഷ ജൂൺ പത്തിന് നടക്കും. 11ന് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടം മേയ് മുതൽ അപേക്ഷിക്കാം. അവസാന തീയതി മേയ് 16. രണ്ടാംഘട്ട പ്രവേശനപരീക്ഷ ജൂലൈ 15ന് നടക്കും. 16ന് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

എം ടെക് (വർക്കിംഗ് പ്രൊാഫഷനലുകൾ)

എം ടെക് ഇൻഡസ്ട്രിയൽ സിസ്റ്റംസ് എൻജിനീയറിംഗ് (മോഡൽ ബേസ്ഡ് സിസ്റ്റംസ്)

പ്രവൃത്തിപരിചയമുള്ള വർക്കിംഗ് പ്രൊ ഫഷനലുകൾക്ക് എം ടെക് പ്രോഗ്രാമിന് ചേരാൻ അവസരമുണ്ട്. ഇൻഡസ്ട്രിയൽ സിസ്റ്റംസ് എൻജിനീയറിംഗ് സ്‌പെഷ്യലൈസേഷനിലാണ് എം ടെക് പ്രോഗ്രാമുകൾ. അഞ്ച് സെമസ്റ്ററുകളിലായി രണ്ടരവർഷമാണ് കാലാവധി.

യോഗ്യത: എൻജിനീയറിംഗിന്റെ ഏതെങ്കിലും സ്ട്രീമിൽ ബി ഇ/ബി ടെക് അല്ലെങ്കിൽ എം എസ്‌സി സിസ്റ്റംസ് ഡെവലപ്‌മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

എം ടെക് ഇൻഡസ്ട്രിയൽ സിസ്റ്റംസ് എൻജിനീയറിംഗ് (റഡാർ സിസ്റ്റംസ് ആൻഡ് ടെക്നോളജീസ്)

യോഗ്യത: ബി ഇ/ബി ടെക് (സ്‌പെഷ്യലൈസേഷൻ: ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ, ഇലക്ട്രോ ആൻഡ് കമ്മ്യൂണിക്കേഷൻ ഇലക്ട്രിക്കൽ എൻജിനീയറിംഗ്, കന്പ്യൂട്ടർ സയൻസ്, കന്പ്യൂട്ടർ എൻജിനീയറിംഗ്, മെക്കട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ). അല്ലെങ്കിൽ എം എസ്‌സി (ഫിസിക്കൽ സയൻസ്, അപ്ലൈഡ് ഫിസിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, കന്പ്യൂട്ടർ സയൻസ്) റെഡാർ സിസ്റ്റംസ് ഡെവലപ്‌മെന്റ് അല്ലെങ്കിൽ അനുബന്ധമേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യതാ പരീക്ഷക്ക് 55 ശതമാനം/ 6 സി ജി പി എ ഗ്രേഡ് ഉണ്ടായിരിക്കണം. രണ്ട് പ്രോഗ്രാമുകളിലുമായി 15 പേർക്ക് വീതമാണ് പ്രവേശനം. നിലവിൽ ജോലിയുള്ളവർക്ക് അപേക്ഷിക്കാം. ഇവർ എൻ ഒ സി ഹാജരാക്കണം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക. ഓൺലൈനായോ ഓഫ്‌ലൈനായോ ആകും നടത്തുക. ജൂലൈ 18നായിരിക്കും എഴുത്തുപരീക്ഷ/ അഭിമുഖം. ജൂലൈ 28ന് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

കോഴ്‌സ് ഫീസ്: ഒരു സെമസ്റ്ററിന് 1,25,000 രൂപ.

അപേക്ഷ: വെബ്‌സൈറ്റിലുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം.
അപേക്ഷാ ഫോമിന്റെ മാതൃക, ഫീസ് രസീത്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യുകയും mtech_admissions@diat.ac.in എന്ന ഇ-മെയിൽ ഐ ഡിയിലേക്ക് അയക്കുകയും വേണം.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 15. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും diat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ സ്‌പോൺസേഡ്, ഇൻസ്റ്റിറ്റ്യൂഷനൽ ഫെലോഷിപ്പ് കാറ്റഗറികളിലായി ഗവേഷണത്തിന് ചേരാം.

സ്‌പോൺസേഡ്/ ഇൻഡസ്ട്രി സ്‌പോൺസേഡ് കാറ്റഗറി

വകുപ്പുകൾ: മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, അപ്ലൈഡ് കെമിസ്ട്രി, എനർജി ആൻഡ് എൻവയോൺമെന്റ്, മെക്കാനിക്കൽ എൻജിനീയറിംഗ്, എയ്റോസ്പേസ് എൻജിനീയറിംഗ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സ്‌കൂൾ ഓഫ് ക്വാണ്ടം ടെക്‌നോളജി. അതത് വകുപ്പുകൾ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.

ഇൻസ്റ്റിറ്റ്യൂഷനൽ സ്കോളർഷിപ്പ്/ നാഷനൽ ഫെലോഷിപ്പ് കാറ്റഗറി

വകുപ്പുകൾ: മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, അപ്ലൈഡ് കെമിസ്ട്രി, എനർജി ആൻഡ് എൻവയോൺമെന്റ്, മെക്കാനിക്കൽ എൻജിനീയറിംഗ്, എയ്‌റോസ്പേസ് എൻജിനീയറിംഗ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, അപ്ലൈഡ് ഫിസിക്‌സ്, ഡിഫൻസ് ടെക്‌നോളജി മാനേജ്‌മെന്റ്, ക്വാണ്ടം ടെക്‌നോളജി. ഈ കാറ്റഗറിയിലുള്ളവർക്ക് ഫിനാൻഷ്യൽ അസ്സിസ്റ്റൻസുണ്ടാകും.

അതത് വകുപ്പുകൾ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. സി എസ് ഐ ആർ, യു ജി സി നെറ്റ്, ജെസ്റ്റ്, ഗേറ്റ്, എൻ ബി എച്ച് എം സ്കോറുള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷ

തപാലായി അയക്കണം. വിലാസം: ജോയിന്റ് രജിസ്ട്രാർ (അക്കാദമിക്‌സ്), DIAT (DU) ഗിരിനഗർ, പുണെ -411025. അവസാന തീയതി മേയ് 15. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും diat.ac.in സന്ദർശിക്കുക.

 

---- facebook comment plugin here -----

Latest