Connect with us

National

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആറ് രാജ്യസഭാ എം പിമാര്‍ പാര്‍ട്ടി വിട്ടു; ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി

രാജിവച്ചവരില്‍ ഛദ്ദയും സന്ദീപ് പതക്, അശോഖ് മിത്തല്‍ എന്നിവരും ബി ജെ പിയില്‍ അംഗത്വമെടുത്തു.

Published

|

Last Updated

ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി രാഘവ് ഛദ്ദ ഉള്‍പ്പെടെ ആറ് രാജ്യസഭാ എം പിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിവച്ചവരില്‍ ഛദ്ദയും സന്ദീപ് പതക്, അശോഖ് മിത്തല്‍ എന്നിവരും ബി ജെ പിയില്‍ അംഗത്വമെടുത്തു.

‘എ എ പിക്കു വേണ്ടി ഞാന്‍ രക്തവും വിയര്‍പ്പുമൊഴുക്കി. യുവത്വത്തിന്റെ നീണ്ട 15 വര്‍ഷങ്ങളാണ് പാര്‍ട്ടിക്കായി നല്‍കിയത്. എന്നാല്‍, പാര്‍ട്ടി ഇന്ന് അതിന്റെ തത്വങ്ങള്‍, മൂല്യങ്ങള്‍, ധാര്‍മികതഎന്നിവയില്‍ നിന്നെല്ലാം വ്യതിചലിച്ചിരിക്കുകയാണ്. രാജ്യത്തിനു വേണ്ടിയോ ദേശീയ താത്പര്യത്തിനു വേണ്ടിയോ അല്ല പാര്‍ട്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ച്, വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ്.’- ഛദ്ദ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

രാജ്യസഭയില്‍ എ എ പിയുടെ കക്ഷി നേതാവായിരുന്നു ഛദ്ദയെ ആ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഛദ്ദയും മറ്റ് പാര്‍ട്ടി നേതാക്കളുമായി കടുത്ത വാക്‌പോര് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി.

---- facebook comment plugin here -----

Latest