Connect with us

Career Notification

അവസരങ്ങളുടെ വാതില്‍ തുറന്ന് മര്‍കസ് കോളജ് മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ്

കോളജ് പ്ലേസ്‌മെന്റ് സെല്ലിന് കീഴില്‍ 12 കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടന്നത്.

Published

|

Last Updated

കുന്ദമംഗലം | തൊഴിലന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ സംഘടിപ്പിച്ച മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ് പ്രൗഢമായി. കോളജ് പ്ലേസ്‌മെന്റ് സെല്ലിന് കീഴില്‍ 12 കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതകള്‍ പൂര്‍ത്തീകരിച്ച ഇരുനൂറോളം ഉദ്യോഗാര്‍ഥികള്‍ അവസരം ഉപയോഗപ്പെടുത്തി.

പുതിയ കാലത്തെ തൊഴില്‍ ലഭ്യതയെ കുറിച്ച് തൊഴിലന്വേഷകരില്‍ അവബോധമുണ്ടാക്കുന്നതിനും യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് കോളജിന് കീഴില്‍ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. മര്‍കസ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. ഇതിനായി ബിരുദ പഠനത്തോടൊപ്പം വിവിധ നൈപുണ്യ കോഴ്സുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സ്വാലിഹ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി എം രാഘവന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദലി സഖാഫി വള്ളിയാട്, പ്ലേസ്മെന്റ് ഓഫീസര്‍ നസ്വീഫ് പിടി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Latest