Kerala
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി
രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്.
കണ്ണൂര്‍| കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിത്. എസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്തെത്തി ബോംബുകള്‍ ഉടന്‍ നിര്‍വീര്യമാക്കും.
കഴിഞ്ഞ ദിവസം വടകര ചാനിയം കടവിന് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. മൂന്ന് സ്റ്റീല്‍ ബോംബാണ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കി.
---- facebook comment plugin here -----




