Kerala
കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടമുണ്ടായത്.
എറണാകുളം| കോതമംഗലത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്.
വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടമുണ്ടായത്. സമീപത്തെ സ്വകാര്യ ദന്തല്‍ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അപകട സാധ്യത മുന്‍നിര്‍ത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ ഇത് അവഗണിക്കുകയാണെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി പറഞ്ഞു.
Content Highlights:
Three dental college students drowned in the Palavanpadi river at Vadaattupara in Kothamangalam on Sunday afternoon. The deceased have been identified as Beyon from Thiruvalla, Hareesh from Thiruvananthapuram, and Athul from Kottayam. Although warning boards were placed at the site, the accident occurred when a group of nine students entered the river to bathe.







