Connect with us

Kerala

മര്‍ദനമേറ്റ് മൂന്നര വയസുകാരന്‍ മരിച്ച സംഭവം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

. ലഹരി ഉപയോഗിച്ചിരുന്ന സമയത്താണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Published

|

Last Updated

മലപ്പുറം | തിരൂരില്‍ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് മൂന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അര്‍മാനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും. കുട്ടി മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ രണ്ടാനച്ഛനെ ഒറ്റപ്പാലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതില്‍ ഇയാള്‍ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ലഹരി ഉപയോഗിച്ചിരുന്ന സമയത്താണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഹുഗ്ലിയില്‍ നിന്നുളള കുടുംബം താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തില്‍ പൊളളിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. പ്രതികളുടെ ക്വാര്‍ട്ടേഴ്സില്‍ എസ്പി സന്ദര്‍ശനം നടത്തി. കുഞ്ഞിനെ പൊളളലേല്‍പ്പിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് തലയില്‍ പരുക്ക് പറ്റിയെന്ന് പറഞ്ഞ് മൂന്നരവയസുകാരനായ ഷെയ്ഖ് സിറാജിനെയും കൊണ്ട് രണ്ടാനച്ഛന്‍ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു.കുഞ്ഞ് കുളിമുറിയില്‍ വീണ് പരുക്കുപറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്.

Latest