Connect with us

Kozhikode

റമസാനിലെ ചിന്തയും പ്രവര്‍ത്തനങ്ങളും തെളിച്ചമുള്ളതാക്കണം: സി മുഹമ്മദ് ഫൈസി

ആത്മീയമായ ഉണര്‍വ് കൈവരിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെ പരിഗണിക്കാനും ദീനി സംരംഭങ്ങള്‍ക്ക് കരുത്തുപകരാനും വ്രതകാലത്ത് സാധിക്കണം.

Published

|

Last Updated

മര്‍കസ് റമസാന്‍ കാമ്പയിനിന്റെ ഭാഗമായി നടന്ന ഒരുക്കം സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂര്‍ | റമസാന്‍ കാലത്തെ വിശ്വാസിയുടെ പ്രവര്‍ത്തനങ്ങളും ചിന്തയും കൂടുതല്‍ തെളിച്ചമുള്ളതാക്കണമെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി. മര്‍കസ് റമസാന്‍ കാമ്പയിന്‍ ‘ലയാലീ റമസാന്‍’ നോടനുബന്ധിച്ച് നടത്തിയ വരവേല്‍പ്പ് സംഗമം ‘ഒരുക്കം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയമായ ഉണര്‍വ് കൈവരിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെ പരിഗണിക്കാനും ദീനി സംരംഭങ്ങള്‍ക്ക് കരുത്തുപകരാനും വ്രതകാലത്ത് സാധിക്കണമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

കാമില്‍ ഇജ്തിമാഇല്‍ നടന്ന സംഗമത്തില്‍ അഡ്വ. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട് റമസാന്‍ കാമ്പയിന്‍ പദ്ധതി അവതരിപ്പിച്ചു. അക്ബര്‍ ബാദുഷ സഖാഫി, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, കെ കെ ഷമീം, ഹനീഫ് അസ്ഹരി പ്രസംഗിച്ചു.

കമ്മ്യൂണിറ്റി ഇഫ്താര്‍ അടക്കമുള്ള വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെയും മര്‍കസ് സഹായനിധിയുടെയും പ്രഖ്യാപനവും നടത്തി. അടുത്തിടെ വിടപറഞ്ഞ മര്‍കസ് സഹകാരികളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ പ്രത്യേക പ്രാര്‍ഥനയും ചടങ്ങില്‍ നടന്നു.

 

 

 

Latest