Connect with us

Ongoing News

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇനി സഊദിയിലേക്ക് നേരിട്ട് പറക്കാം

ഇന്ത്യക്കാരടക്കം ദശ ലക്ഷക്കണക്കിന് വിദേശികൾ കേൾക്കാൻ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Published

|

Last Updated

ജിദ്ദ | രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നടക്കം സഊദി അറേബ്യയിലേക്ക് നേരിട്ട് പറക്കാൻ വഴിയൊരുങ്ങുന്നു.  സഊദിയിൽ നിന്ന് വാക്സിനെടുത്ത് അവധിയിൽ പോയവർക്ക് തിരിച്ചു വരാനാണ് ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. ഇന്ത്യക്കാരടക്കം ദശ ലക്ഷക്കണക്കിന് വിദേശികൾ കേൾക്കാൻ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ വിവരങ്ങൾ വിവിധ വകുപ്പുകൾക്ക് നൽകിത്തുടങ്ങി.

വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ചൊവ്വാഴ്ച നൽകിയ അറിയിപ്പിലാണ് സഊദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചത്. എന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ല.

നേരിട്ട് സൗദിയിലേക്ക് മടങ്ങാനാകാത്തതു മൂലം നാട്ടിലേക്കുള്ള യാത്ര അനിശ്ചിതമായി നീട്ടി കാത്തിരിക്കുന്ന സൗദിയിലെ പ്രവാസികൾക്ക് തെല്ലൊന്നുമല്ല വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച വാർത്ത ആശ്വാസം പകരുക. സെപ്റ്റംബർ ആദ്യത്തോടെ സർവീസുകൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.