Connect with us

Kerala

ഗള്‍ഫില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കുനല്‍കി തട്ടിപ്പ്; തിരുവല്ല സ്വദേശി അറസ്റ്റില്‍

പെരിങ്ങര കാരയ്ക്കല്‍ കൊച്ചുമുണ്ടകത്തില്‍ റോബിന്‍ സ്‌കറിയ (46) യെയാണ് മട്ടാഞ്ചേരി സബ് ജയിലിലെത്തി എസ് ഐ. കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തിരുവല്ല | ഖത്വര്‍, സഊദി തുടങ്ങിയ രാജ്യങ്ങളില്‍ പെട്രോളിയം ഓഫ്‌ഷോര്‍ റിഗ്ഗില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാക്കുനല്‍കി മൂന്നു പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര കാരയ്ക്കല്‍ കൊച്ചുമുണ്ടകത്തില്‍ റോബിന്‍ സ്‌കറിയ (46) യെയാണ് മട്ടാഞ്ചേരി സബ് ജയിലിലെത്തി എസ് ഐ. കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനു ശേഷം തിരികെ തിരുവല്ല ജെ എഫ് എം കോടതിയില്‍ ഹാജരാക്കി. പൊടിയാടി മുണ്ടകത്തില്‍ അജേഷ് ബാബുവില്‍ നിന്നും 5,54,000 രൂപയും അജേഷിന്റെ സുഹൃത്തായ ബിബിന്‍ തോമസില്‍ നിന്നും 3,80,000 രൂപയും, മറ്റൊരു സുഹൃത്ത് വിഷ്ണു രവിയില്‍ നിന്നും അഞ്ചുലക്ഷം രൂപയും വാങ്ങിയ കേസിലാണ് അറസ്റ്റ്. സമാന രീതിയിലുള്ള തട്ടിപ്പിന് എറണാകുളം കണ്ണമാലി പോലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

റോബിന്‍ സ്‌കറിയക്ക്‌ തിരുവല്ല ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതിന് കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കേസില്‍ അന്വേഷണം വ്യാപിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

Latest