Connect with us

deportation

കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് നാടുകടത്തിയത് മുപ്പതിനായിരം പ്രവാസികളെ

നാടുകടത്തലിന് വിധേയരായ പുരുഷന്മാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്

Published

|

Last Updated

കുവൈത്ത് സിറ്റി | കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് 30,000 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാടുകടത്തലിന് വിധേയരായ പുരുഷന്മാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ് (6,400). ബംഗ്ലാദേശ് (3,500), ഈജിപ്ത് (3,000) എന്നിവയാണ് തൊട്ടുപിന്നിൽ. അതേസമയം സ്ത്രീകളിൽ ഭൂരിഭാഗവും ഫിലിപ്പീൻസിൽ നിന്നുള്ളവരാണ് (3,000).

ശ്രീലങ്ക (2,600), ഇന്ത്യ (1,700), എത്യോപ്യ (1,400) എന്നിവയാണ് തൊട്ടുപിന്നിൽ. ഇവരിൽ 660 പേരുടെത് കോടതിവിധി പ്രകാരമുള്ള നാടുകടത്തലും ബാക്കിയുള്ളവ ഭരണപരമായ നാടുകടത്തലുമാണ്. കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളുമാണ് പ്രധാന കാരണം. മയക്ക് മരുന്ന് ഉപയോഗം, കലഹങ്ങൾ, മോഷണങ്ങൾ, മദ്യ നിർമാണം, റസിഡൻസി കാലാവധി തീരൽ അടക്കമുള്ളവയാണ് പ്രധാന കുറ്റകൃത്യങ്ങൾ.

ഇബ്രാഹിം വെണ്ണിയോട്