Science
ഈ പൂക്കൾ ചിത്രശലഭങ്ങളെ മാടിവിളിക്കും
ചിത്രശലഭങ്ങളുടെ ഇഷ്ട പൂവാണ് സീനിയ.

ചിത്രശലഭങ്ങൾക്ക് എല്ലാ പൂക്കളും ഇഷ്ടമാണെന്ന് അറിയാം. എന്നാൽ ചിത്രശലഭങ്ങളെ കൂടുതൽ ആകർഷിക്കാൻ നിങ്ങളുടെ പൂന്തോട്ടത്തിൽ ഏതൊക്കെ പൂക്കൾ ആണ് ഉൾപ്പെടുത്തേണ്ടത് എന്ന കാര്യം അറിയാമോ? അവ ഏതൊക്കെയെന്ന് നോക്കാം.
കോസ്മോസ്
പിങ്ക് വെള്ള അല്ലെങ്കിൽ ചുവപ്പു നിറങ്ങളിലുള്ള ഈ അധിലോല പുഷ്പം ഡെയ്സി പൂ പോലെയാണ് കാണപ്പെടുന്നത്. ചിത്രശലഭങ്ങളെ ആകർഷിക്കുന്നതിൽ മിടുക്കരാണ് ഈ പുഷ്പങ്ങൾ.
ജമന്തി
തിളക്കമുള്ള മഞ്ഞ ഓറഞ്ച് നിറങ്ങൾക്ക് പേരുകേട്ട ജമന്തി
പൂവ് ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. പ്രകൃതിയിൽ ധാരാളമായി കാണുന്ന പൂവാണിത്.
സീനിയ
ഈ മനോഹര പുഷ്പവും ചിത്രശലഭങ്ങളുടെ ഇഷ്ട പൂവാണ്. ചിത്രശലഭങ്ങൾക്ക് എളുപ്പത്തിൽ പൂന്തേൻ നുകരാനും ഇറങ്ങാനും ഈ ചെടിയിൽ സൗകര്യമുണ്ട്.
പെന്രാസ്
ഉഷ്ണ മേഖല പ്രദേശങ്ങളിൽ വർഷം മുഴുവനും പൂക്കുന്ന ഈ പുഷ്പം പൊതുവേ ചിത്രശലഭങ്ങളുടെ ഇഷ്ടപുഷ്പമാണ്.
സാൽവിയ
പർപ്പിൾ ലൈലാക്ക് നിറങ്ങളിലുള്ള സാൽവിയകൾ പൂക്കളുടെ തേനും നീണ്ട പൂക്കാലവും കൊണ്ട് ചിത്ര ശലഭങ്ങൾക്ക് പ്രിയപ്പെട്ടവയാണ്. ഇനി നിങ്ങളുടെ പൂന്തോട്ടങ്ങളിൽ ചിത്രശലഭങ്ങളെ ആഘോഷിക്കാനായി ഈ ചെടികൾ വച്ചുപിടിപ്പിച്ചോളൂ.