Connect with us

Editors Pick

ഇന്ത്യയിലെ പ്രധാന ജല കായിക കേന്ദ്രങ്ങള്‍ ഇവയാണ്!

ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ശാന്തമായ ഹിമാലയൻ പശ്ചാത്തലത്തിൽ ബോട്ടിംഗ് കയാക്കിങ് യാചിങ്ങ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

Published

|

Last Updated

ഗോവയിലെയും അന്റമാൻ നിക്കോബാർ ദ്വീപുകളിലെയും ബീച്ചുകൾ മുതൽ ഋഷികേശിലെ നദികളും കേരളത്തിലെ കായലുകളും വരെ വൈവിധ്യമാർന്ന ജലസമ്പത്തുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രധാനപ്പെട്ട ജല കായിക വിനോദ കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

  • ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജല കായിക വിനോദ കേന്ദ്രമാണ് ഗോവ. പാരാസെയലിംഗ്, ജെറ്റ് സ്കീയിങ്, ബനാന ബോട്ട് റൈഡുകൾ എന്നിവ ഇവിടെയുണ്ട്.
  • ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ തെളിഞ്ഞ വെള്ളം സ്‌നോർക്കല്ലിങ്ങ്, സ്കൂബ ഡൈവിംഗ്, സി വാക്കിംഗ്, കയാക്കിങ് എന്നിവയ്ക്ക് അനുയോജ്യമാണ്.
  • നീന്തൽ വിദഗ്ധരുടെയും സ്‌നോർക്കലർമാരുടെയും പറുദീസയാണ് ലക്ഷദ്വീപ്. പവിഴ പുറ്റുകൾ കയാക്കിംഗ് ഗ്ലാസ് ബോട്ട്, ബോട്ട് സവാരി എന്നിവയ്ക്കും ലക്ഷദ്വീപ് പ്രശസ്തമാണ്.
  • ഇന്ത്യയിലെ റിവർ റാഫ്റ്റിംഗ്ന്റെ തലസ്ഥാനമാണ് ഋഷികേഷ്. ഗംഗാനദിയും വാട്ടർ അഡ്വഞ്ചർ കേന്ദ്രമാണ്.
  • കേരളത്തിലെ കോവളത്തെ ബീച്ച് സർഫർമാരുടെ പറുദീസ എന്നാണ് വിശേഷിപ്പിക്കുന്നത്.
  • ഗോവയുടെ അതേ അനുഭൂതി നൽകുന്ന ഗോകർണയും കയാക്കിങ് ബനാന ബോട്ട് സഫാരി എന്നിവയ്ക്ക് പ്രശസ്തമാണ്.
  • ഇതുകൂടാതെ ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ശാന്തമായ ഹിമാലയൻ പശ്ചാത്തലത്തിൽ ബോട്ടിംഗ് കയാക്കിങ് യാചിങ്ങ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

മറ്റ് ചെറിയ ചെറിയ സ്ഥലങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജല സാഹസിക കേന്ദ്രങ്ങൾ ഇവയെല്ലാമാണ്.

Latest