Connect with us

Kerala

കെ എസ് ആര്‍ ടി സി ബസ്സിന്റെ ചില്ല് തകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ച പ്രതി ബംഗലുരുവില്‍ പിടിയില്‍

പാലക്കാട് കാഞ്ഞിരം സ്വദേശി ഉമ്മറിനെയാണ് (26) അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

മലപ്പുറം | കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ക്കുകയും ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തശേഷം ഒളിവില്‍ പോയ പ്രതിയെ ബംഗലുരുവില്‍ നിന്നു പിടികൂടി. പാലക്കാട് കാഞ്ഞിരം സ്വദേശി ഉമ്മറിനെയാണ് (26) അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

രണ്ടാഴ്ച മുമ്പ് കൊണ്ടോട്ടി-കോഴിക്കോട് റോഡില്‍ ഗതാഗതക്കുരുക്ക് കാരണം മോങ്ങത്ത് നിന്ന് ഗതാഗതം തിരിച്ചു വിട്ടിരുന്നു. ഈ സമയം പ്രതി കാഞ്ഞിരത്ത് വെച്ച് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ബസില്‍ അതിക്രമിച്ച് കയറി ചില്ല് തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് പ്രതി ഒളിവില്‍ പോയ പ്രതി ബംഗലൂരുവിലേക്ക് മുങ്ങുകയായിരുന്നു. അരീക്കോട് ഇന്‍സ്പെക്ടര്‍ വി സിജിത്തിന്റെ നിര്‍ദേശ പ്രകാരം അരീക്കോട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ഷാജിന്റെ നേതൃത്തില്‍ സീനിയര്‍ സിവില്‍ പോലീസുകാരായ അരുണ്‍, ലിജേഷ്, സി പി ഒ മാരായ അനീഷ്, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ബംഗ്ലുരുവില്‍ എത്തി പ്രതിയെ പിടികൂടിയത്.