Kerala
മഴ: ചിലയിടങ്ങളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
എല്ലാ ജില്ലകളിലും കാലവര്‍ഷം കുറഞ്ഞു

ആലപ്പുഴ | കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായതിനാല്‍ കുട്ടനാട് താലൂക്കിലും പുറക്കാട് പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. സമീപ ദിവസങ്ങളിലെ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശമായ കുട്ടനാട്ടില്‍ വെള്ളം കയറി കെടുതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് അവധി.
നാളെ സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കാനിരിക്കെ മഴ ഭീതിയുണ്ടായിരുന്നെങ്കിലും എല്ലാ ജില്ലകളിലും കാലവര്‍ഷം കുറഞ്ഞത് ആശ്വാസമായി. ഇടവിട്ടുള്ള മഴയേ ഇന്ന് മിക്ക ജില്ലകളിലുമുണ്ടായുള്ളൂ. ഇതോടെ കെടുതികളും കുറഞ്ഞു.
---- facebook comment plugin here -----