Connect with us

Kerala

നിലപാടിൽ മാറ്റമില്ല: സമസ്ത

Published

|

Last Updated

കോഴിക്കോട് | മുസ്‍ലിം സ്ത്രീകൾ അന്യപുരുഷന്മാരുമായി ഇടകലർന്ന് വേദി പങ്കിടുന്ന വിഷയത്തിൽ സമസ്തയും സുന്നി പ്രസ്ഥാനവും നേരത്തെ സ്വീകരിച്ചുവരുന്ന നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‍ലിയാർ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം മർകസ് നോളജ് സിറ്റിയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സമസ്തയുടെയും സുന്നി പ്രസ്ഥാനത്തിന്റെയും നയങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായി നടന്ന വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം തേടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

Latest