Connect with us

Kerala

റോഡിലെ കുഴികളില്‍ വീണ് മരിച്ചവരുടെ കണക്കുകളില്ല; സഭയില്‍ പൊതുമരാമത്ത് മന്ത്രി

പരുക്കേറ്റവരുടെ വിവരവും പൊതുമരാമത്തില്‍ ലഭ്യമല്ല. കുഴികളില്‍ വീണ് മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ വ്യവസ്ഥകളില്ലെന്നും മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കുഴികളില്‍ വീണ് മരിച്ചവരുടെ കണക്കുകളില്ലെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. എത്ര പേര്‍ മരിച്ചെന്ന് അറിയില്ല. പരുക്കേറ്റവരുടെ വിവരവും പൊതുമരാമത്തില്‍ ലഭ്യമല്ല.

നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുഴികളില്‍ വീണ് മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ വ്യവസ്ഥകളില്ലെന്നും അദ്ദേഹം പറഞ്ഞു.