Connect with us

Uae

യു എ ഇ ടൂർ സൈക്ലിംഗ് ശനിയാഴ്ച നടക്കും

അൽ ഐനിൽ ഗതാഗത നിയന്ത്രണം

Published

|

Last Updated

ദുബൈ| യു എ ഇ ടൂർ പുരുഷ സൈക്ലിംഗ് മത്സരത്തിന്റെ അഞ്ചാം ഘട്ടം ശനിയാഴ്ച നടക്കുന്നതിനാൽ അൽ ഐനിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അൽ ഐൻ മ്യൂസിയത്തിൽ നിന്ന് ആരംഭിച്ച് ജബൽ ഹഫീത്തിൽ അവസാനിക്കുന്നതാണ് ഈ മത്സരം. യാത്രക്കാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും യാത്രക്കായി അധിക സമയം കണ്ടെത്തണമെന്നും അധികൃതർ നിർദേശിച്ചു.

സൈക്ലിംഗ് താരങ്ങൾ കടന്നുപോകുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായാണ് റോഡുകൾ അടക്കുകയും തുറക്കുകയും ചെയ്യുക. ഉച്ചക്ക് 12.30 നും ഒന്നിനും ഇടയിൽ സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലും പരിസരത്തുമാണ് ആദ്യ നിയന്ത്രണം. തുടർന്ന് അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം, അൽ ജിമി, ഇ 30 കോറിഡോർ, സാകിർ, ഗ്രീൻ മുബസ്സറ തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും. വൈകുന്നേരം 3.55 മുതൽ അഞ്ച് വരെ ജബൽ ഹഫീത്തിലേക്കുള്ള പാതയിലായിരിക്കും അവസാന നിയന്ത്രണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ബദൽ മാർഗം ഉപയോഗിക്കണമെന്നും അബൂദബി മൊബിലിറ്റി അറിയിച്ചു.

 

 

---- facebook comment plugin here -----

Latest