Ongoing News
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 1400 രൂപ കൂടി
ഇന്നലെ വൈകീട്ടോടെ സ്വര്‍ണം പവന് 880 രൂപ കൂടിയിരുന്നു.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1400 രൂപ ഉയര്‍ന്നു. ഗ്രാമിന് 175 രൂപയും കൂടി. ഇന്നലെ വൈകീട്ടോടെ സ്വര്‍ണം പവന് 880 രൂപ കൂടിയിരുന്നു. ഇതും കൂടി കൂട്ടി 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത് 2280 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,800 രൂപയാണ്. ഒരു ഗ്രാമിന് 14600 രൂപയും നല്‍കേണ്ടി വരും.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. 2025 ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു.
---- facebook comment plugin here -----



