Connect with us

Ongoing News

ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ വി ഡി സതീശന്‍; തിരഞ്ഞെടുപ്പില്‍ ജനം കോണ്‍ഗ്രസിന് റീത്ത് വെക്കും: മന്ത്രി വീണ ജോര്‍ജ്

കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പരാജയ ഭീതിയാണെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും റീത്ത് വെക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ വിഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയിലെന്ന് വരുത്താനും കുത്തകകളെ സഹായിക്കാനുമുള്ള ശ്രമമാണ് അക്രമത്തിന് പിന്നില്‍ .കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പരാജയ ഭീതിയാണെന്നും മന്ത്രി വീണാജോര്‍ജ് പറഞ്ഞു

ഒരുതരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണം. ആലപ്പുഴയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം നടപടിയെടുത്തു. കൃത്യമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ചില മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയെന്നും മന്ത്രി പറഞ്ഞു

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനം റീത്ത് വയ്ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest