youth arrested
എം എം എല്‍ എയെ കൈയ്യേറ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു
യുവാവ് റോഡില്‍ കാര്‍ നിര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തി

തൃശൂര്‍ | റോഡില്‍ തടസ്സം സൃഷ്ടിച്ചു നിര്‍ത്തിയ കാര്‍ മാറ്റാന്‍ പറഞ്ഞതിന് എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കേച്ചേരി പട്ടിക്കര അമ്പലത്ത് വീട്ടില്‍ ഫിറോസ് മന്‍സില്‍ മുഹമ്മദ് റെയിസി (20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 11.30ന് കുന്നംകുളം മുനിസിപ്പാലിറ്റിക്ക് മുന്‍വശമുള്ള ശിവക്ഷേത്രം റോഡില്‍ സ്വകാര്യ ഡോക്ടറുടെ ക്ലിനിക്കിനു മുമ്പിലാണ് സംഭവം. സി പി എം ഏരിയാ കമ്മിറ്റി ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് എ സി മൊയ്തീന്‍ എം എല്‍ എയും മറ്റ് ജനപ്രതിനിധികളും എത്തിയത്.
ഈ സമയം റോഡരികിലെ സ്വകാര്യ ക്ലിനിക്കില്‍ വീട്ടുകാരെ ഡോക്ടറെ കാണാന്‍ വിട്ടശേഷം കാര്‍ റോഡില്‍ നിര്‍ത്തിയിട്ട് യുവാവ് കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. മറ്റു വാഹനങ്ങള്‍ക്ക് പോകാന്‍ തടസമായ രീതിയിലാണ് കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്നത്. എം എല്‍ എയുടെ വാഹനത്തിന് പോകാന്‍ തടസമായി കിടന്നിരുന്ന കാര്‍ മാറ്റാന്‍ ഹോണ്‍ അടിച്ചെങ്കിലും മാറ്റിയില്ല. എം എല്‍ എ കാറില്‍ നിന്നിറങ്ങി യുവാവിനോട് കാറ് മാറ്റിയിടുവാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു.
.പിറകെ വന്ന മറ്റു ജന പ്രതിനിധികളെയും ഇയാള്‍ കൈയ്യേറ്റം ചെയ്തു. സംഭവമറിഞ്ഞ് കുന്നംകുളം സി ഐ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ പൊലീസ് വന്നെങ്കിലും ഇയാള്‍ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി. പിന്നീട് ഇയാളെ ബലമായി കീഴ്പ്പെടുത്തി കസ്റ്റഡില്‍ എടുത്തു. പിന്നീട് യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കാറ് പോലീസ് കസ്റ്റഡിയിലെടുത്തു.