Kerala
നെടുങ്കണ്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
ജിമ്മി ഓടിച്ച സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യവെ കാറില്‍ ഇടിയ്ക്കുകയായിരുന്നു.

ഇടുക്കി | നെടുങ്കണ്ടത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. സന്യാസിയോട സ്വദേശി ജിമ്മി ജോര്‍ജാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ നെടുങ്കണ്ടം എസ്എന്‍ഡിപി ജങ്്ഷനിലാണ് അപകടം. ജിമ്മി ഓടിച്ച സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യവെ കാറില്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജിമ്മി സ്‌കൂട്ടറില്‍നിന്നും തെറിച്ച് ബസില്‍ ഇടിച്ചു. ഉടന്‍ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കനായില്ല.
---- facebook comment plugin here -----