Connect with us

navakerala sadas

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി

നിലവില്‍ ആന്‍ദല ദാസ് തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

തിരുവനന്തപുരം | നവകേരള സദസ്സിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിയെ കാട്ടാക്കട ജംഗ്ഷനില്‍ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കാട്ടാക്കട മാറനല്ലൂര്‍ മണ്ഡലം സെക്രട്ടറി ആന്‍ദല ദാസിന്റെ കാല്‍പാദത്തിന് ഗുരുതരമായി പരിക്കേറ്റു.  ആന്‍ദല ദാസ് തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മനപ്പുര്‍വ്വം ഇടിച്ചു തെറിപ്പിക്കാനാണ പോലീസ് വണ്ടി ശ്രമിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Latest