Connect with us

International

യുക്രൈനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കും: പുടിന്‍

മോസ്‌കോയില്‍ നടന്ന സൈനിക പരേഡിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. വൈകാതെ സമാധാന കരാര്‍ ഉണ്ടാകുമെന്നുള്ള സൂചനയും റഷ്യന്‍ പ്രസിഡന്റ് നല്‍കി.

Published

|

Last Updated

മോസ്‌കോ | യുക്രൈനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് വിജയത്തെ അനുസ്മരിച്ച് മോസ്‌കോയില്‍ നടന്ന സൈനിക പരേഡിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. വൈകാതെ സമാധാന കരാര്‍ ഉണ്ടാകുമെന്നുള്ള സൂചനയും റഷ്യന്‍ പ്രസിഡന്റ് നല്‍കി.

യൂറോപ്പില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനിടെയാണ് പുടിന്റെ പ്രസ്താവന. യുക്രൈനെതിരെ വിജയം നേടിയതായും പുടിന്‍ പ്രഖ്യാപിച്ചു. യുക്രൈനെതിരെ നീതിപൂര്‍ണമായ യുദ്ധമാണ് റഷ്യ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ സുഗമമാക്കിയതിന് യു എസിന് റഷ്യന്‍ പ്രസിഡന്റെ നന്ദി അറിയിച്ചു. റഷ്യയും യുക്രൈനും മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ പരസ്പരം കൈമാറണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

പുടിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ ക്യൂബയില്‍ ആണവ മിസൈലുകള്‍ വിന്യസിച്ചതിനെച്ചൊല്ലി 1962 ഒക്ടോബറില്‍ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായ നയതന്ത്ര-സൈനിക പ്രതിസന്ധിക്കു ശേഷമുള്ള കടുത്ത ഏറ്റുമുട്ടലിനാണ് അന്ത്യമാവുക. ശീതയുദ്ധകാലത്ത് ലോകം ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ഈ 13 ദിവസത്തെ പ്രതിസന്ധി (ഒക്ടോബര്‍ 16-28), യു എസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവും തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണ് പരിഹരിച്ചത്.

 

 

Latest