Connect with us

Kerala

നവ കേരള സദസിന്റെ വേദി മുന്‍കൂട്ടി നിശ്ചയിച്ചത്;മന്ത്രി മുഹമ്മദ് റിയാസ്

സര്‍ക്കാരിന്റെ പരിപാടി പൊളിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Published

|

Last Updated

തിരുവനന്തപുരം|കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. നവ കേരള സദസിന്റെ വേദി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ഫലസ്തീന്‍ വിഷയത്തിലെ ജാള്യത മറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.

സര്‍ക്കാരിന്റെ പരിപാടി പൊളിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സിപിഐഎം ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത് ഉള്‍പ്പടെ വേറെ ഇഷ്ടംപോലെ വേദികള്‍ കോഴിക്കോടുണ്ടല്ലോയെന്നും ഇത് ജാള്യത മറക്കാന്‍ വേണ്ടി മാത്രമാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാതിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുളീധരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ സ്‌നേഹം ഫലസ്തീന്‍ ജനതയോട് അല്ല, പിണറായിയുടെ മനസ് ഇസ്‌റാഈലിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ മാസം 23 ന് കോഴിക്കോട് ബീച്ചില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ ആണ് അനുമതി നിഷേധിച്ചത്.

നവകേരള സദസ്സ് നടക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ ആകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ വ്യക്തമാക്കുന്നു.റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം.

 

 

 

---- facebook comment plugin here -----

Latest