accident
ഇടുക്കിയിൽ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞു
15 പേര്‍ക്ക് പരുക്കേറ്റു.

ഇടുക്കി | കുട്ടിക്കാനത്തിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. വിഷുദര്‍ശനത്തിനായി തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 15 പേര്‍ക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല.
ഇറക്കമിറങ്ങിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനത്തില്‍ 25 പേരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റ നാല് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
---- facebook comment plugin here -----