National
ഹൈദരാബാദില്‍ സിവില്‍ ഏവിയേഷന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി
ജൂലൈ മുതല്‍ സ്ഥാപനത്തില്‍ ഗവേഷണം ആരംഭിക്കും

ഹൈദരാബാദ്| 400 കോടി രൂപ ചെലവില്‍ ബേഗംപേട്ട് വിമാനത്താവളത്തില്‍ കേന്ദ്രസര്‍ക്കാര്‍ സിവില്‍ ഏവിയേഷന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (കാറോ) സ്ഥാപിക്കുമെന്ന് കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുന്ന ഈ സൗകര്യം വ്യോമയാന മേഖലയില്‍ വിപുലമായ ഗവേഷണം നടത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ മുതല്‍ സ്ഥാപനത്തില്‍ ഗവേഷണം ആരംഭിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിമാനത്താവളങ്ങള്‍, എയര്‍ നാവിഗേഷന്‍ സേവനങ്ങള്‍, എയര്‍ ട്രാഫിക് മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍സ്, ഡൊമെയ്ന്‍ സിമുലേറ്ററുകള്‍, വിഷ്വലൈസേഷന്‍ ആന്‍ഡ് അനാലിസിസ് ലാബുകള്‍, നിരീക്ഷണ ലാബുകള്‍, സൈബര്‍ സെക്യൂരിറ്റി, ത്രെട്ട് അനാലിസിസ് ലാബുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗവേഷണം നടത്തും.