ACTRESS ATTACK CASE
വിചാരണ കോടതി മാറ്റണം; അതിജീവിത സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജഡ്ജിയുമായി ബന്ധമെന്ന് ആരോപണം
ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കേസിലെ പ്രതിയായ വ്യക്തിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്നും വിചാരണ അട്ടിമറിക്കപ്പെട്ടേക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.
പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പോലീസിന്റെ കൈവശമുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനോട് ജഡ്ജി മുന്‍വിധിയോടെ പെരുമാറിയെന്നും അതിജീവിതയുടെ ഹരജിയിലുണ്ട്.







