Connect with us

niyama sabha

15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം

ആദ്യ ദിനം തന്നെ പ്ലസ്ടു സീറ്റ് കുറവ് വിഷയത്തില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | 15-ാം കേരള നിയമസഭയുടെ, ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന, മൂന്നാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിനം തന്നെ പ്ലസ്ടുവിനുള്ള സീറ്റ് കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ട്. ഷാഫി പറമ്പില്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അടുത്തമാസം 12വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നാല് സുപ്രധാന ബില്ലുകളാണ് പരിഗണനക്ക് രുന്നത്. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവയാണു പരിഗണിക്കുക. ചൊവ്വാഴ്ച മൂന്നു ബില്ലുകളും പരിഗണിക്കും. സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍, കേരള ധനസംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബില്‍ എന്നിവയാണു പരിഗണനയ്ക്കു വരുന്നത്.

പാല അതിരൂപത ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് വിഷയവും മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് വിഷയങ്ങളുമെല്ലാം സഭയില്‍ ചര്‍ച്ചയാകും. വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആദ്യ ദിനം മുതല്‍ തന്നെ സഭയെ പ്രക്ഷുഭ്ദമാക്കിയേക്കും.