Connect with us

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ല, ഉടന്‍ പിടികൂടും; മന്ത്രി പി.രാജീവ്

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്.

Published

|

Last Updated

 

കൊല്ലം| കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ലെന്ന് മന്ത്രി പി.രാജീവ്. പ്രതികളെ പൊലീസ് ഉടന്‍ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

---- facebook comment plugin here -----

Latest