National
ആദ്യമായി സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങി സുപ്രീം കോടതി
ചടങ്ങ് ഫെബ്രുവരി നാലിന്; ഇന്ത്യൻ വംശജൻ കൂടിയായ സിംഗപ്പൂര്‍ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ന്യൂഡല്‍ഹി| ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാൻ ഒരുങ്ങി സുപ്രീം കോടതി. ഫെബ്രുവരി നാലിനാണ് 73-ാം സ്ഥാപകദിനാഘോഷം. ചടങ്ങില്‍ ഇന്ത്യൻ വംശജൻ കൂടിയായ സിംഗപ്പൂര്‍ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മാറുന്ന ലോകത്ത് ജുഡീഷ്യറിയുടെ പങ്ക് എന്ന വിഷയത്തിൽ അദ്ദേഹം സെമിനാറിലും പങ്കെടുക്കും. 1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവില്‍ വന്നത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ആശയമാണ് സ്ഥാപനക ദിനാഘോഷം നടത്തുകയെന്നത്. ചടങ്ങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് കൂടുതലറിയാനും സാധിക്കും.
---- facebook comment plugin here -----